Saturday, September 22, 2007

ദേശീയവികാരം

ഭാരതത്തിന്റെ ദേശീയ വികാരമെന്താണ്‌......
കുറേ നാളായി എന്നെ വേട്ടയാടുന്ന ഒരു ചോദ്യമാണിത്‌.

നമുക്ക്‌ ദേശീയ പതാകയുണ്ട്‌..
ചിഹ്നമുണ്ട്‌..
ഗാനമുണ്ട്‌....
മൃഗമുണ്ട്‌..
പക്ഷിയുണ്ട്‌....
പക്ഷേ വികാരം മാത്രമില്ല....

ഇല്ലാ എന്നുള്ളത്‌ പൂര്‍ണമായും ശരിയാണോ....
അല്ലാ എന്നാണ്‌ എന്റെ ഉത്തരം.....

നമുക്ക്‌ ദേശീയ വികാരമുണ്ട്‌....
അത്‌ എന്താണെന്നറിയണ്ടേ....

ദ നാഷണല്‍ ഇമോഷന്‍ ഓഫ്‌ ഇന്‍ഡ്യ ഈസ്‌........

'കഴപ്പ്‌...'

ആന്‍ഡ്‌ ദ ഇമോഷന്‍ ഓഫ്‌ കേരളാ ഈസ്‌....

'കുത്തിക്കഴപ്പ്‌.....'

10 comments:

sandoz said...

ചിന്തിച്ച്‌ ചിന്തിച്ച്‌ ഞാന്‍ ഒരരുക്കാകും....

ദാ പിടിച്ചോ..
എന്റെ രണ്ടാം ചിന്ത...ഹും...

കുഞ്ഞന്‍ said...

കൊള്ളാം നല്ല ചിന്ത ! ഇതുമാറ്റുവാനായി(കുത്തിക്കഴപ്പ്) ഔലോസിങ്കതായ തിലകത്തില്‍ ഒരു ഉപായം പറയുന്നുണ്ട്, നല്ല മുള്ളു മുരിക്കില്‍ നഗ്ഗ്നനായി ഉച്ചക്കു പത്രണ്ടുമണിക്കു പടച്ചുകയറുക എന്നിട്ട് ഊര്‍ന്നിറങ്ങുക, ഇങ്ങിനെ മൂന്നു പകലും രണ്ടു സന്ധ്യക്കും ചെയ്താല്‍ കുത്തിക്കഴപ്പ് നിശ്ശേഷം മാറും..

Dinkan-ഡിങ്കന്‍ said...

നിനക്ക് നെല്ലിക്കാത്തളം വേണമെന്നാ കരുതീത്
കുഞ്ഞേട്ടന്‍ പറഞ്ഞവിദ്യ പരീക്ഷിച്ചിട്ട് ഫലം ഇല്ലെങ്കില്‍ പറ.

തൃഫലയില്‍ നെല്ലിക്ക,താന്നിക്ക എന്നിവ അല്ലാതെ ഒരു “ക്ക” കൂടെ ഇല്ലെ? അതോണ്ട് ഒരു കഷായ പ്രയോഗം ഉണ്ട്, ആ കഷായപ്രയോഗം കഴിഞ്ഞാല്‍ നിനക്ക് കാഷായപ്രവേശനം ചെയ്യാം :)

എന്നാ പിന്നെ ഞാന്‍..
ഓ ശരി അങ്ങനാട്ടേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കണക്കിനാണ് ചിന്തയെങ്കില്‍ ആ ... വല്ലോരും മാറ്റിത്തരും...

കുറുമാന്‍ said...

ഇത് വെറും ചിന്തയല്ല , വേറിട്ട ചിന്തകളാ.....

ഡിങ്കന്‍ പറഞ്ഞത് പോലെ ക്ക പ്രയോഗം വേണ്ടി വരും........

മെലോഡിയസ് said...

ഒരു ഒന്ന് ഒന്നര ചിന്തകള്‍ തന്നെ.എന്തായാലും നന്നായിട്ടുന്‍ ട്ടാ..

ഡിങ്കന്‍ പറഞ്ഞ പ്രയോഗം വേണ്ടി വരും..ഒറപ്പാ. കടുക്ക കൂടി ചേര്‍ത്ത് ഒരു പ്രയോഗം തന്നെ നടത്തേണ്ടി വരും.

ശ്രീ said...

സാന്റ്റോസേ...

കുഞ്ഞന്‍‌ ചേട്ടന്‍‌ പറഞ്ഞ ഉപായം പരീക്ഷിച്ചു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.
;)

myexperimentsandme said...

അങ്ങിനെ പുതിയ കുറെ സ്പീഷിസുകളുമുണ്ടായി:

ഹോമോ ഷാപ്പിയന്‍സ്
ഹോമോ ശാപ്പിയന്‍സ്
ഹോമോ ശാപ്പിടന്‍സ്

:)

Sureshkumar Punjhayil said...

Good work... Best wishes...!!!

Yasir said...

ഇതിനെയാണ് വേറിട്ട കാഴ്ചകള്‍ (അല്ലെങ്കില്‍ ചിന്തകള്‍) എന്നു പറയുന്നതു ... പോരട്ടെ അങ്ങനെ.. ഉഗ്രന്‍