Tuesday, September 18, 2007

കുറ്റബോധം

കള്ളു കുടിച്ചാലുള്ള പ്രശ്നമെന്താണ്‌.....
എന്നു വച്ചാല്‍ കുടിയന്മാരെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്താണെതാണ്‌ എന്നാണ്‌ ചോദ്യം...
ദിവസം രണ്ടെണ്ണം വച്ച്‌ പൂശി കിടക്ക വിരിക്കുന്ന ആളുകളുടെ കാര്യമല്ലാ...
കുടിച്ച്‌ കുന്തം മറിയുന്ന....
ദിവസം ഒരു പയിന്റില്‍ കുറയാതെ കേറ്റുന്ന സര്‍ക്കാര്‍ ലൈസന്‍സ്ഡ്‌ കുടിയന്മാരുടെ പ്രശ്നത്തെക്കുറിച്ചാണ്‌ എന്റെ ചോദ്യം.

കരള്‍ ചീയും....
കുടുമ്പം കലങ്ങും....
സാമ്പത്തിക നഷ്ടം വരും....
ഇതൊക്കെയല്ലേ നിങ്ങള്‍ പറയുക.

എങ്കില്‍ ഞാന്‍ പറയുന്നു...
ഇതൊന്നും ഒരു പ്രശ്നമേയല്ലാ....

അടിച്ച്‌ കിണ്ടിയായി ബോധം പോയി കിടക്കുന്നവന്‍..
പിറ്റേ ദിവസം എഴുന്നേല്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു ഫീലിങ്ങ്സുണ്ട്‌.
ഏയ്‌..ഹാങ്ങ്‌ ഓവറല്ലാ...
പിന്നെന്താണ്‌....

'കുറ്റബോധം....'

ഇന്നലെ അലമ്പായിപ്പോയി എന്ന കുറ്റബോധം....

ഇന്നലെ അത്രേം വേണ്ടായിരുന്നു എന്ന ഫീലിങ്ങ്സ്‌....

അതൊരു വല്ലാത്ത ഫീലിങ്ങ്സാണ്‌ ചങ്ങായീ......

മോഹന്‍ ലാല്‍ പറയുന്ന ഒരു ഡയലോഗ്‌ കേട്ടിട്ടില്ലേ...
'കുറ്റം ബോധം തോന്നിത്തുടങ്ങിയാല്‍..പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.....'

അത്‌ ഞാനൊന്ന് പരിഷ്കരിച്ചു...

'കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...ഒരു പയിന്റ്‌ വാങ്ങിച്ചടിക്കുക....പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവും നാടകീയവുമായിരിക്കും....'

13 comments:

sandoz said...

ഞാന്‍ ചിന്തിക്കുമെന്നു പറഞ്ഞാല്‍ ചിന്തിക്കും...
എന്നോടാണാ കളി....
ദേ പിടിച്ചോ..
എന്റെ കടിഞ്ഞൂല്‍ ചിന്ത....
ഒടുക്കത്തെ ചിന്ത.....

Ziya said...

ബൂലോഗര്‍ക്ക് കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ അടിക്കുന്നത് പയിന്റിനെ ആയിരിക്കില്ല...
പിന്നെ യന്ത്രത്തിലരയുന്നത് നീയായിരിക്കും...

കുറുമാന്‍ said...

നിനക്കൊരു തേങ്ങ....

നിന്റെ ചിന്തകള്‍ അപാരം....ലോക പ്രസിദ്ധന്മാരായ ചിന്തകന്മാരുടെ ഇടയില്‍ നിനക്കും ഇനി സ്ഥാനം ലഭിക്കും :)

ശ്രീ said...

ഇതു കലക്കന്‍‌ ചിന്ത തന്നെ സാന്റോസേ...

'കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...ഒരു പയിന്റ്‌ വാങ്ങിച്ചടിക്കുക....പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവും നാടകീയവുമായിരിക്കും....'”

ഇപ്പോ എവിടിരുന്നാ ഇതെഴുതുന്നേ? ഷാപ്പിലാ?
;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ആരേലും ആ ഷാപ്പ് മൊതലാളിയെ വിളിയ്ക്കോയ്..

ഓഫായ സാന്‍ഡോയ്ക്ക്:

ആരാണ്ടോ ബാറിനെ മുന്നിലു കുട്ടിയേം ബൈക്കിനേം മറന്ന് വച്ച് താക്കോലുമായിവീട്ടില്‍ ചെന്ന് ബൈക്കിനേം കുട്ടീനേം കാണാനില്ലാന്ന് പറഞ്ഞ് കരഞ്ഞ വാര്‍ത്ത വായിച്ചു. അപ്പോള്‍ ചിന്തിച്ചത് നിന്നെപ്പറ്റിയാ സാന്‍ഡോ.. പിന്നാ ഓര്‍ത്തത് നീ ഇപ്പോഴും ബാച്ചി ക്ലബ്ബിലെ മെംബറാണല്ലോന്ന്.

മഴത്തുള്ളി said...

സാന്‍ഡോസെ,

ഇതെഴുതിയത് തന്നെ ഒരെണ്ണം പൂശിയിട്ടാണെന്ന് തോന്നുന്നല്ലോ ;)

എന്തായാലും ചിന്തകള്‍ തകര്‍ത്തു :)

സുല്‍ |Sul said...

സാന്‍ഡോ
നീ ഇവിടെ നോക്കു..
http://thennaliraaman.blogspot.com/2007/09/blog-post_18.html
"ഹരിശ്രീ റമ്മായ നമ:"

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

അനുബന്ധചിന്തകള്‍:
1)ഈ കുറ്റബോധം കാരണം കിടക്കപ്പായയില്‍ നിന്നും എണീക്കുന്നത് ഇനിമേലില്‍ ഇത് ആവര്‍ത്തിക്കില്ല എന്ന ശപഥത്തോടെയായിരിക്കും.
2)പ്രഭാത ക്ര്ത്യങ്ങള്‍, പ്രാ‍തല്‍ തുടങ്ങിയവ ഈ ശപഥത്തിന്റെ ബലത്തില്‍ പതിവിലും ഭംഗിയായി നിര്‍വ്വഹിക്കും.
3)ഓഫീസില്‍ രാവിലത്തെ പതിവ് തിരക്കുകള്‍ കഴിഞ്ഞ് പതിനൊന്ന് മണിയുടെ ചായയോടെ തലേദിവസം അടിച്ച ബ്രാന്‍ഡ്,ചേരുവകകള്‍ എന്നിവയെക്കുറിച്ച് വെറുതെ ഒന്ന് ഓര്‍ത്ത് നോക്കും.
4)അവസാനത്തെ പെഗ്ഗ് ഒഴിവാക്കിയിരുന്നെങ്കില്‍ നേരത്തെ തോന്നിയ അലമ്പായിപ്പോയി എന്ന കുറ്റബോധം ഉണ്ടാവുമായിരുന്നില്ല എന്നത് ഒരു മിന്നല്‍ പിണര്‍ പോലെ വെളിവായി വരും.
5)ഉച്ച ഭക്ഷണത്തിന് പോകുന്നത് വരെ ഈ ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കും.
6)ഉച്ച ഭക്ഷണം കഴിയുന്നതോടെ മനസ്സ് പിളര്‍ന്ന് രണ്ട് ഗ്രൂപ്പായി മാറും. താരതമ്യേനെ ബലം കുറഞ്ഞ ആദ്യ ഗ്രൂപ്പ് ഇനി അടി വേണ്ട എന്ന് അഭിപ്രായപ്പെടുമ്പോള്‍ ശക്തമായ എതിര്‍ ഗ്രൂപ്പ് രണ്ടോ മൂന്നോ അടിക്കുന്നതില്‍ തെറ്റില്ല എന്ന് വാശിപിടിക്കും.
7)വൈകുന്നേരത്തെ ചായയോടെ ഒന്നാം ഗ്രൂപ്പ് രണ്ടാം ഗ്രൂപ്പില്‍ ലയിക്കുകയും അഞ്ചര മണിയാവുന്നത് അക്ഷമയോടെ കാത്തിരിക്കാനും തുടങ്ങും.
6)സമാന ചിന്താഗതിയോടെ തലേദിവസം കൂടെയുണ്ടായിരുന്ന സുഹ്ര്ത്തുക്കള്‍ ഓരോരുത്തരായി വിളിക്കാന്‍ തുടങ്ങുന്നതോടെ രാവിലത്തെ ശപഥം ഇല്ലാതാവുന്നു!

തുടര്‍ന്ന് എല്ലാം പതിവുപോലെ

(സാന്‍‌റ്റൂ, വെളിപ്പെടുത്തല്‍ തുടരുക :)

കുഞ്ഞന്‍ said...

'കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...ഒരു പയിന്റ്‌ വാങ്ങിച്ചടിക്കുക....പക്ഷേങ്കി കടം മേടിച്ചടിക്കരുത്, കൂമ്പിനിടി മേടിക്കരുത്’

വേറിട്ടൊരു ചിന്ത...കൊടുകൈ..

മൂര്‍ത്തി said...

സാന്‍‌ഡോസ് പറഞ്ഞത് ശരിയായിരിക്കാനാണിട. ചുള്ളീക്കാടും ഇതുപോലെ പറഞ്ഞിട്ടുണ്ട്..

രണ്ടെണ്ണം കഴിച്ചുകഴിഞ്ഞാല്‍ കുറ്റബോധം എന്നു ശരിക്ക് പറയാന്‍ പറ്റില്ല എന്നതും ഒരു പ്രശ്നമാണ്. കുട്ഷബോഷം എന്നോ മറ്റോ ആയിപ്പോകും.:)

സഹയാത്രികന്‍ said...

:)

Kaithamullu said...

സാന്‍ഡോ,

ഇനിയും ചിന്തി, മോനെ, നല്ലോണം ചിന്ത്!

വെള്ളെഴുത്ത് said...

ചിരിച്ചു കുന്തം മറിഞ്ഞു പോയി.എന്റെ ഫീലിംഗത്തില്‍ തന്നെ ഈ കുറിപ്പു വന്നു തൊട്ടു. കള്ളുകുടിയന്മാരുടെ ഒരു ആത്മൈക്യമേ...