tag:blogger.com,1999:blog-17166766500599904642023-11-15T05:51:46.689-08:00വെള്ളം ചേര്‍ക്കാതെ....ഡ്രൈ അടിക്കൂ....കൂമ്പ് വാട്ടൂ....sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger3125tag:blogger.com,1999:blog-1716676650059990464.post-54642114890138039522007-09-22T04:18:00.000-07:002007-09-22T04:20:09.585-07:00ദേശീയവികാരംഭാരതത്തിന്റെ ദേശീയ വികാരമെന്താണ്......
കുറേ നാളായി എന്നെ വേട്ടയാടുന്ന ഒരു ചോദ്യമാണിത്.

നമുക്ക് ദേശീയ പതാകയുണ്ട്..
ചിഹ്നമുണ്ട്..
ഗാനമുണ്ട്....
മൃഗമുണ്ട്..
പക്ഷിയുണ്ട്....
പക്ഷേ വികാരം മാത്രമില്ല....

ഇല്ലാ എന്നുള്ളത് പൂര്‍ണമായും ശരിയാണോ....
അല്ലാ എന്നാണ് എന്റെ ഉത്തരം.....

നമുക്ക് ദേശീയ വികാരമുണ്ട്....
അത് എന്താണെന്നറിയണ്ടേ....

ദ നാഷണല്‍ ഇമോഷന് ഓഫ് ഇന്‍ഡ്യ ഈസ്........

'കഴപ്പ്...'

ആന്‍ഡ് ദ ഇമോഷന് ഓഫ് കേരളാ ഈസ്....

'കുത്തിക്കഴപ്പ്.....'sandozhttp://www.blogger.com/profile/07986985766042788628noreply@blogger.com10tag:blogger.com,1999:blog-1716676650059990464.post-38127437246869383272007-09-18T03:26:00.000-07:002007-09-18T03:39:33.442-07:00കുറ്റബോധംകള്ളു കുടിച്ചാലുള്ള പ്രശ്നമെന്താണ്.....
എന്നു വച്ചാല്‍ കുടിയന്മാരെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്താണെതാണ് എന്നാണ് ചോദ്യം...
ദിവസം രണ്ടെണ്ണം വച്ച് പൂശി കിടക്ക വിരിക്കുന്ന ആളുകളുടെ കാര്യമല്ലാ...
കുടിച്ച് കുന്തം മറിയുന്ന....
ദിവസം ഒരു പയിന്റില്‍ കുറയാതെ കേറ്റുന്ന സര്‍ക്കാര്‍ ലൈസന്‍സ്ഡ് കുടിയന്മാരുടെ പ്രശ്നത്തെക്കുറിച്ചാണ് എന്റെ ചോദ്യം.

കരള്‍ ചീയും....
കുടുമ്പം കലങ്ങും....
സാമ്പത്തിക നഷ്ടം വരും....
ഇതൊക്കെയല്ലേ നിങ്ങള്‍ പറയുക.

എങ്കില്‍ ഞാന്‍ പറയുന്നു...
ഇതൊന്നും ഒരു പ്രശ്നമേയല്ലാ....

അടിച്ച് കിണ്ടിയായി ബോധം പോയി കിടക്കുന്നവന്..
പിറ്റേ ദിവസം എഴുന്നേല്ക്കുമ്പോള് അനുഭവിക്കുന്ന ഒരു ഫീലിങ്ങ്സുണ്ട്.
ഏയ്..ഹാങ്ങ് ഓവറല്ലാ...
പിന്നെന്താണ്....

'കുറ്റബോധം....'

ഇന്നലെ അലമ്പായിപ്പോയി എന്ന കുറ്റബോധം....

ഇന്നലെ അത്രേം വേണ്ടായിരുന്നു എന്ന ഫീലിങ്ങ്സ്....

അതൊരു വല്ലാത്ത ഫീലിങ്ങ്സാണ് ചങ്ങായീ......

മോഹന്‍ ലാല്‍ പറയുന്ന ഒരു ഡയലോഗ് കേട്ടിട്ടില്ലേ...
'കുറ്റം ബോധം തോന്നിത്തുടങ്ങിയാല്‍..പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.....'

അത് ഞാനൊന്ന് പരിഷ്കരിച്ചു...

'കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...ഒരു പയിന്റ് വാങ്ങിച്ചടിക്കുക....പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവും നാടകീയവുമായിരിക്കും....'sandozhttp://www.blogger.com/profile/07986985766042788628noreply@blogger.com13tag:blogger.com,1999:blog-1716676650059990464.post-31191939757229771762007-09-17T04:42:00.000-07:002007-09-17T04:49:08.248-07:00വെള്ളം ചേര്‍ക്കാതെ....പതിവുപോലെതന്നെ അതിരാവിലേ പതിനൊന്ന് മണിക്ക് ഞാന്‍ കണ്ണ് തുറന്നു.
തുറന്ന് കണ്ണ് പൂട്ടിയടച്ച് പിന്നേം ഞാന്‍ കേറി ചുരുണ്ടു.
പക്ഷേ അങ്ങനെ ചുരുണ്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് പെട്ടെന്ന് വെളിപാടുണ്ടായത്.

എന്തോ എവിടെയോ കുറവുണ്ട്.അതായിരുന്നു വെളിപാട്.
ഞാന്‍ ചുരുണ്ടുകിടന്നുകൊണ്ട് തന്നെ കൂലങ്കഷമായിട്ട് ചിന്തിച്ചു.
പിന്നെ നേരേ കിടന്ന് കൊണ്ട് മൂലങ്കഷമായിട്ട് ചിന്തിച്ചു.
അതിനു ശേഷം എഴുന്നേറ്റിരുന്ന് വെറും കഷമായിട്ട് ചിന്തിച്ചു.
അതിനു ശേഷം കിടന്ന് കൊണ്ട് തന്നെ അംഗഭാഗങ്ങളൊക്കെ തപ്പി നോക്കി.ഒരു പ്രശ്നവുമില്ല.ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
പിന്ന് എവിടെയാണൊരു കുറവ്.
കാശാണോ കുറവ്.
ഏയ്....അതിനു ചാന്‍സില്ല.ആധാരം പണയം വച്ച് ബ്ലേഡില്‍ നിന്ന് കാശെടുത്തിട്ട് ഒന്നുരണ്ടുദിവസമേ ആയുള്ളൂ.

ഇനി ശമ്പളമാണോ കുറവ്.അതിന് പണി തന്നെയില്ല.പിന്നെയാണ് ശമ്പളം.
സ്മോളടിയില് ഒരു കുറവ് അടുത്തകാലത്തായിട്ട് വരുത്തീട്ടില്ല.അപ്പോള്‍ അതുമല്ല.
ഇനി നല്ല ഇടിയുടെ കുറവാണോ.
ഹേയ്..അതാവാനും വഴിയില്ല.ചെറായി ഷാപ്പീന്ന് മെനക്ക് രണ്ടെണ്ണം കിട്ടീട്ട് മാസമൊന്ന് തികച്ചായില്ല.

ഇനി ബ്ലോഗായിട്ട് ബന്ധപ്പെട്ട വല്ല കാര്യമാണോ.അവിടെയെന്തോന്ന് കുറവ്.അവിടെയിത്തിരി കൂടുതലാണെന്നാണ് പരാതി.

കിട്ടി കിട്ടിപ്പോയീ....
ബ്ലോഗായിട്ട് ബന്ധപ്പെട്ട ഒരു കാര്യത്തില്‍ തന്നെയാണ് കുറവ് അനുഭവപ്പെടുന്നത്.
ശരിക്ക് പറഞ്ഞാല്‍ ഒരു ബ്ലോഗിന്റെ കുറവ്.
എന്ത് ഇനീം ബ്ലോഗോ....എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.
അതേ കൂട്ടരേ...എനിക്കൊരു ബ്ലോഗ് കൂടി വേണം.
ഒരു സംരംഭം...അല്ലേല്‍ ഒരു പ്രസ്ഥാനം തുടങ്ങീട്ട് ഒരു കൊല്ലമെന്ന നാഴികകല്ല് പിന്നിടുമ്പോള്‍ എന്തെങ്കിലും ഒരു സമ്മാനം അതിന്റെ അനുഭവസ്ഥര്ക്ക് അല്ലേല്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കണ്ടേ.
ബാങ്കുകള്‍ ബ്രാഞ്ച് തുടങ്ങുന്ന മാതിരി....തുണിക്കടകള്‍ വാര്‍ഷിക ഇളവ് കൊടുക്കുന്ന മാതിരി ഇതാ എന്റെ വക നിങ്ങള്‍ക്കൊരു ഒന്നാം വാര്‍ഷിക സമ്മാനം.

ചിന്തിക്കുന്ന ബ്ലോഗ്.അഥവാ എന്റെ ചിന്തകള്‍ക്കൊരു ബ്ലോഗ്.

ഈ ബ്ലോഗ് ബൂലോഗത്തെ ആസ്ഥാന ചിന്തകരായ വല്യമ്മായി-തറവാടി ദമ്പതികള്‍...
പാലിയത്ത് ചിന്തകന്‍....
സു....
ചിന്താവിഷ്ടയായ സിയ[ചൂട് കാലത്ത് മാത്രം] എന്നിവര്‍ക്കൊരു വെല്ലുവിളിയാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

പട്ടിക്കും ഷൂസോ....സാന്റോസിനും ചിന്തയോ എന്ന് കളിയാക്കാന്‍ വരട്ടെ.
തമനുവിന് പാട്ടുപാടാമെങ്കില്....
സുല്ലിന് കാര്‍ട്ടൂണ്‍ വരക്കാമെങ്കില്‍....
ഇഞ്ചിക്ക് കവിതയെഴുതാമെങ്കില്‍ എനിക്കും ചിന്തയാകാം.
[ചന്തയല്ല....അതിനി പ്രത്യേകിച്ച് ആകാനൊന്നുമില്ല]

അപ്പോള്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ ചിന്ത ആരംഭിക്കും.
കാത്തിരിക്കൂ.
ബ്ലോഗിന്റെ പേര് ഓര്‍മ്മയില്‍ സൂക്ഷിക്കൂ.

'വെള്ളം ചേര്‍ക്കാതെ....'sandozhttp://www.blogger.com/profile/07986985766042788628noreply@blogger.com14